Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi High Court

ഡൽഹിയിലെ 807 പേരുടെ തിരോധാനം; ഹൈ​ക്കോ​ട​തി പ്ര​തി​ക​ര​ണം തേ​ടി

ന്യൂ​​ഡ​​ല്‍​ഹി: ഈ ​​വ​​ര്‍​ഷ​​ത്തെ ആ​​ദ്യ 15 ദി​​വ​​സം ഡ​​ല്‍​ഹി​​യി​​ല്‍​നി​​ന്ന് 807 പേ​​രെ കാ​​ണാ​​താ​​യെ​​ന്ന റി​​പ്പോ​​ര്‍​ട്ടി​​ല്‍ കേ​​ന്ദ്ര, ഡൽഹി സർക്കാരുകളിൽ നിന്ന് ഡ​​ല്‍​ഹി പോ​​ലീ​​സി​​ല്‍​നി​​ന്നും ദേ​​ശീ​​യ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​നി​​ല്‍​നി​​ന്നും പ്ര​​തി​​ക​​ര​​ണം തേ​​ടി ഡ​​ല്‍​ഹി ഹൈ​​ക്കോ​​ട​​തി.

ഞെ​​ട്ടി​​ക്കു​​ന്ന ക​​ണ​​ക്കു​​ക​​ളി​​ല്‍ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ഹ​​ര്‍​ജി​​യി​​ല്‍ നാ​​ലാ​​ഴ്ച​​യ്ക്ക​​കം മ​​റു​​പ​​ടി ന​​ല്‍​ക​​ണ​​മെ​​ന്നാ​​ണ് കോ​​ട​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

സ്ത്രീ​​ക​​ളും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​മ​​ട​​ങ്ങു​​ന്ന 509 പേ​​രെ​​യും പു​​രു​​ഷ​​ന്മാ​​രും ആ​​ണ്‍​കു​​ട്ടി​​ക​​ളു​​മ​​ട​​ങ്ങു​​ന്ന 298 പേ​​രെ​​യും 2026ലെ ​​ആ​​ദ്യ 15 ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഡ​​ല്‍​ഹി​​യി​​ല്‍​നി​​ന്ന് കാ​​ണാ​​താ​​യെ​​ന്നാ​​യി​​രു​​ന്നു ഡ​​ല്‍​ഹി പോ​​ലീ​​സി​​ന്‍റെ ക​​ണ​​ക്ക്.

റി​​പ്പോ​​ര്‍​ട്ട് പു​​റ​​ത്തു​​വ​​ന്ന​​തി​​നു പി​​ന്നാ​​ലെ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ന്‍ വി​​ഷ​​യം സ്വ​​മേ​​ധ​​യാ പ​​രി​​ഗ​​ണി​​ക്കു​​ക​​യും ക​​ഴി​​ഞ്ഞ ആ​​ഴ്ച ഡ​​ല്‍​ഹി സ​​ര്‍​ക്കാ​​രി​​നും ഡ​​ല്‍​ഹി പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍​ക്കും ര​​ണ്ടാ​​ഴ്ച​​യ്ക്ക​​കം വി​​ശ​​ദ​​മാ​​യ റി​​പ്പോ​​ര്‍​ട്ട് സ​​മ​​ര്‍​പ്പി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു നോ​​ട്ടീ​​സ് ന​​ല്‍​കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

Kerala

മാ​സ​പ്പ​ടി കേ​സി​ലെ അ​ന്തി​മ​വാ​ദം ഇ​ന്നും ന​ട​ന്നി​ല്ല; ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കാ​തെ മാ​റ്റി​യ​ത് സ​മ​യ​ക്കു​റ​വ് മൂ​ലം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ളി​ലെ വാ​ദം ഏ​പ്രി​ൽ 23ലേ​ക്ക് മാ​റ്റി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. കേ​സി​ൽ അ​ന്തി​മ വാ​ദം ഇ​ന്ന് ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ.

സ​മ​യ​ക്കു​റ​വ് മൂ​ല​മാ​ണ് ഇ​ന്ന് കോ​ട​തി ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കാ​തെ മാ​റ്റി​യ​ത്. ഹ​ർ​ജി ജ​സ്റ്റി​സ് അ​നൂ​പ് ബം​ബാ​നി​യു​ടെ ബ​ഞ്ചി​ന് മു​ൻ​പാ​കെ​യാ​ണ് ഇ​ന്ന് ലി​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ കേ​സ് പ​രി​ഗ​ണ​ന​യ്ക്ക് വ​ന്നി​രു​ന്നു.

എ​ന്നാ​ൽ ഒ​ക്ടോ​ബ​റി​ൽ‌ എ​സ്എ​ഫ്ഐ​ഒ​യ്ക്കും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു​മാ​യി അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ര്‍​ന്നാ​ണ് അ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് നീ​ന ബ​ന്‍​സാ​ല്‍ കൃ​ഷ്ണ വാ​ദം കേ​ള്‍​ക്ക​ല്‍ ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​യ​ത്.

കേ​ന്ദ്ര സ​ർ‌​ക്കാ​ർ കേ​സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് എ​സ്എ​ഫ്ഐ​ഒ​യും സി​എം​ആ​ര്‍​എ​ല്ലും നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

 

National

സത്യവാങ്മൂലം എവിടെ?; ന്യൂഡൽഹി സ്റ്റേഷൻ ദുരന്തത്തിൽ കോടതി


ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് നി​ര​വ​ധി പേ​ർ മ​രി​ക്കാ​നി​ട​യാ​യ ദു​ര​ന്ത​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നു കേ​ന്ദ്ര​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി.

പൊ​തു​താ​ത്പ​ര്യ​ഹ​ർ​ജി​യി​ൽ പ്ര​തി​ക​ര​ണ​മ​റി​യി​ച്ചു​കൊ​ണ്ടു​ള്ള സ​ത്യ​വാ​ങ്മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് 26ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശ​മെ​ങ്കി​ലും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഈ ​സ​മ​യ​പ​രി​ധി പാ​ലി​ക്കാ​ത്ത​താ​ണ് ഹൈ​ക്കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്.

ദു​ര​ന്ത​ത്തി​നു​ശേ​ഷം എ​ന്തൊ​ക്കെ തീ​രു​മാ​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്രം സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്ക​ണ​മാ​യി​രു​ന്നു. അ​ധി​കാ​രി​ക​ൾ എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര അ​ല​സ​ത കാ​ണി​ക്കു​ന്ന​തെ​ന്നും, മ​റ്റൊ​രു സം​ഭ​വു​മു​ണ്ടാ​കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

National

അ​ങ്കി​ത ഭ​ണ്ഡാ​രി വ​ധ​ക്കേ​സ്: ബി​ജെ​പി നേ​താ​വി​നെ ബ​ന്ധി​പ്പി​ക്കു​ന്ന പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: അ​ങ്കി​ത ഭ​ണ്ഡാ​രി വ​ധ​ക്കേ​സു​മാ​യി ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി ദു​ഷ്യ​ന്ത് ഗൗ​ത​മി​നെ ബ​ന്ധി​പ്പി​ക്കു​ന്ന സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. കേ​സു​മാ​യി ദു​ഷ്യ​ന്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന ത​ര​ത്തി​ൽ കോ​ണ്‍​ഗ്ര​സും ആം ​ആ​ദ്മി പാ​ർ​ട്ടി​യു​മ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളും വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​വ്.

ഉ​ത്ത​രാ​ഖ​ണ്ഡ് രാ​ഷ്‌​ട്രീ​യ​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ കു​പ്ര​സി​ദ്ധ​മാ​യ കൊ​ല​പാ​ത​ക​ത്തി​ലെ ‘വി​ഐ​പി’ താ​നാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ത​ര​ത്തി​ൽ പോ​സ്റ്റു​ക​ൾ പ്ര​ച​രി​ച്ച​തി​നെ​തി​രെ ദു​ഷ്യ​ന്ത് ന​ൽ​കി​യ മാ​ന​ന​ഷ്‌​ട​ക്കേ​സി​ലാ​ണ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ൽ ഒ​രു ഹോ​ട്ട​ലി​ലെ റി​സ​പ്ഷ​നി​സ്റ്റാ​യി​രു​ന്ന 19കാ​രി​യാ​യ അ​ങ്കി​ത ഭ​ണ്ഡാ​രി 2022ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ റി​സോ​ർ​ട്ട് ഉ​ട​മ​യ്ക്കും ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്കും ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ങ്കി​ത​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ സ​മ​യ​ത്ത് റി​സോ​ർ​ട്ടി​ൽ ഒ​രു ‘വി​ഐ​പി’ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ളു​ടെ ഇം​ഗി​ത​ത്തി​ന് വ​ഴ​ങ്ങാ​ത്ത​തു മൂ​ല​മാ​ണ് അ​ങ്കി​ത കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്. കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ​ക്ത​ർ സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളു​ടെ ആ​വ​ശ്യം.

National

ലാലു പ്രസാദ് യാദവിന് എതിരായ വിചാരണാ നടപടിക്കു സ്റ്റേയില്ല

ന്യൂ​​​ഡ​​​ൽ​​​ഹി: റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ (ഐ​​​ആ​​​ർ​​​സി​​​ടി​​​സി) ഹോ​​​ട്ട​​​ലു​​​ക​​​ൾ ലീ​​​സി​​​ന് ന​​​ൽ​​​കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ന്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളി​​​ൽ ആ​​​ർ​​​ജെ​​​ഡി അ​​​ധ്യ​​​ക്ഷ​​​ൻ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വി​​​നെ​​​തി​​​രാ​​​യ വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്റ്റേ ​​​ചെ​​​യ്യാ​​​ൻ ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ച്ചു.

കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ഈ ​​​നി​​​ല​​​യി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ന്പോ​​​ൾ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം ആ​​​രാ​​​യാ​​​തെ വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്റ്റേ ​​​ചെ​​​യ്യാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ലാ​​​ലു​​​വി​​​ന്‍റെ ഹ​​​ർ​​​ജി​​​യി​​​ൽ പ്ര​​​തി​​​ക​​​ര​​​ണം അ​​​റി​​​യി​​​ക്കാ​​​നാ​​​യി അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ സി​​​ബി​​​ഐ​​​ക്ക് കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഐ​​​ആ​​​ർ​​​സി​​​ടി​​​സി അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ മു​​​ൻ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി​​​കൂ​​​ടി​​​യാ​​​യ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വ്, ഭാ​​​ര്യ റാ​​​ബ്രി ദേ​​​വി, മ​​​ക​​​നും ബി​​​ഹാ​​​ർ മു​​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ തേ​​​ജ​​​സ്വി യാ​​​ദ​​​വ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​ർ 13നാ​​​ണ് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി​​​യ​​​ത്. ഈ ​​​ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം ചെ​​​യ്താ​​​ണ് ലാ​​​ലു പ്ര​​​സാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

National

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു; പ്രതിഷേധം

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ കു​റ്റ​വാ​ളി​യാ​യ മു​ൻ ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സെ​ൻ​ഗാ​റി​ന്‍റെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ മ​ര​വി​പ്പി​ച്ച​തി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​ക്കു പു​റ​ത്തു പ്ര​തി​ഷേ​ധം.

ശി​ക്ഷ മ​ര​വി​പ്പി​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തിരേ അ​തി​ജീ​വി​ത​യു​ടെ മാ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നി​താ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്നാ​ണ് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി പ്ര​തി​ഷേ​ധി​ച്ച​ത്.

ത​ന്‍റെ മ​ക​ൾ ഒ​രു​പാ​ട് ക​ഷ്‌​ട​പ്പാ​ടു​ക​ൾ അ​ഭി​മു​ഖീ​ക​രി​ച്ച​തി​നാ​ലാ​ണ് താ​നി​വി​ടെ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ​തെ​ന്ന് അ​തി​ജീ​വി​ത​യു​ടെ അ​മ്മ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ​യോ​ട് പ്ര​തി​ക​രി​ച്ചു. വി​ധി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​തി​ജീ​വി​ത​യു​ടെ അ​മ്മ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സ്: സോ​ണി​യ​യ്ക്കും രാ​ഹു​ലി​നും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യു​മ​ട​ക്ക​മു​ള്ള എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. സ്റ്റേ ​ആ​വ​ശ്യ​ത്തി​ൽ ഉ​ൾ​പ്പെ​ടെ മ​റു​പ​ടി സ​മ​ർ​പ്പി​ക്കാ​നാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശം.

സോ​ണി​യ ഗാ​ന്ധി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്കു​മെ​തി​രാ​യ കു​റ്റ​പ​ത്രം അം​ഗീ​ക​രി​ക്കാ​ത്ത വി​ചാ​ര​ണ​ക്കോ​ട​തി ന​ട​പ​ടി​ക്കെ​തി​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി.

വി​ചാ​ര​ണ​ക്കോ​ട​തി ന​ട​പ​ടി തെ​റ്റെ​ന്നാ​ണ് ഇ​ഡി വാ​ദി​ച്ച​ത്. മ​റ്റ് കേ​സു​ക​ളെ​യും ഇ​ത് ബാ​ധി​ക്കു​മെ​ന്നും ഇ​ഡി ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ അ​ന്യാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ഡി സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ര​വി​ട്ട​ത്. ഇ​തി​ന്മേ​ലാ​ണ് അ​പ്പി​ലൂ​മാ​യി ഇ​ഡി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ​ഗാ​ന്ധി​യും ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്കെ​തി​രെ​യാ​ണ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 2000 കോ​ടി​യു​ടെ ത​ട്ടി​പ്പെ​ന്നാ​യി​രു​ന്നു കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പ​ണം.

National

ചോദ്യത്തിനു പണം : മഹുവ മൊയ്ത്രയ്ക്കെതിരായ ലോക്പാൽ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: ചോ​​​ദ്യ​​​ത്തി​​​നു പ​​​ണം ന​​​ൽ​​​കി​​​യെ​​​ന്ന കേ​​​സി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് എം​​​പി മ​​​ഹു​​​വ മൊ​​​യ്ത്ര​​​ക്കെ​​​തി​​​രേ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സി​​​ബി​​​ഐ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ ലോ​​​ക്പാ​​​ൽ ഉ​​​ത്ത​​​ര​​​വ് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. ലോ​​​ക്പാ​​​ൽ നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​തി​​​ൽ ലോ​​​ക്പാ​​​ലി​​​നു പി​​​ഴ​​​വ് സം​​​ഭ​​​വി​​​ച്ചെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ലോ​​​ക്പാ​​​ൽ, ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​​ഷ​​​ൻ 20 അ​​​നു​​​സ​​​രി​​​ച്ച് പ്ര​​​സ​​​ക്ത​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന വ​​​ശ​​​ങ്ങ​​​ൾ ഒ​​​രു​​​മാ​​​സ​​​ത്തി​​​ന​​​കം പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ടു​​​ത്ത് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ കോ​​​ട​​​തി ലോ​​​ക്പാ​​​ലി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.


പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ചോ​​​ദ്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ക്കാ​​​ൻ മ​​​ഹു​​​വ ഒ​​​രു വ്യാ​​​പാ​​​രി​​​യു​​​ടെ പ​​​ക്ക​​​ൽ​​​നി​​​ന്ന് പ​​​ണ​​​വും സ​​​മ്മാ​​​ന​​​ങ്ങ​​​ളും കൈ​​​പ്പ​​​റ്റി​​​യെ​​​ന്ന​​​താ​​​ണ് 2023ലെ ​​​കേ​​​സി​​​നാ​​​ധാ​​​രം. കേ​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സി​​​ബി​​​ഐ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ 12ന് ​​​ലോ​​​ക്പാ​​​ൽ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ഇ​​​തു ചോ​​​ദ്യം ചെ​​​യ്താ​​​ണ് മ​​​ഹു​​​വ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

ലോ​​​ക്പാ​​​ൽ അ​​​നു​​​മ​​​തി തെ​​​റ്റാ​​​ണെ​​​ന്നും ലോ​​​ക്പാ​​​ൽ നി​​​യ​​​മ​​​ത്തി​​​ന്‍റെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​ണെ​​​ന്നും സ്വാ​​​ഭാ​​​വി​​​ക​​​നീ​​​തി ത​​​ത്വ​​​ങ്ങ​​​ളു​​​ടെ ക​​​ടു​​​ത്ത ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ഹു​​​വ ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ലോ​​​ക്പാ​​​ൽ, ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ​​​ത്തി​​​ന്‍റെ സെ​​​ക്‌​​​ഷ​​​ൻ 20 (7) പ്ര​​​കാ​​​രം പൊ​​​തു​​​സേ​​​വ​​​ക​​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് ശേ​​​ഖ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ത​​​ന്‍റെ വാ​​​ദ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ത​​​ള്ളി​​​യാ​​​ണു ലോ​​​ക്പാ​​​ൽ സി​​​ബി​​​ഐ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് മ​​​ഹു​​​വ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ഇ​​​തു പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് കോ​​​ട​​​തി ലോ​​​ക്പാ​​​ൽ അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​ത്.


ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ വി​​​ഷ​​​യം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും യു​​​ക്തി​​​സ​​​ഹ​​​മാ​​​യ ഒ​​​രു തീ​​​രു​​​മാ​​​ന​​​ത്തി​​​ലെ​​​ത്താ​​​നു​​​മാ​​​ണ് ലോ​​​ക്പാ​​​ലി​​​നു​​​ള്ള കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

National

പുതിയ തൊഴിൽ ട്രൈബ്യൂണലുകൾ രൂപീകരിക്കുന്നതുവരെ നിലവിലുള്ളതിന് തുടരാമെന്നു കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: പു​​​തി​​​യ തൊ​​​ഴി​​​ൽ ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​വ​​​രെ നി​​​ല​​​വി​​​ലു​​​ള്ള തൊ​​​ഴി​​​ൽ കോ​​​ട​​​തി​​​ക​​​ൾ​​​ക്കും ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ൾ​​​ക്കും ദേ​​​ശീ​​​യ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ൾ​​​ക്കും പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രാ​​​മെ​​​ന്ന് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.

പു​​​തി​​​യ തൊ​​​ഴി​​​ൽ കോ​​​ഡ് പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രാ​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ​​​ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​ണു കേ​​​ന്ദ്രം കോ​​​ട​​​തി​​​യി​​​ൽ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

1947ലെ ​​​വ്യാ​​​വ​​​സാ​​​യി​​​ക ത​​​ർ​​​ക്ക​​​നി​​​യ​​​മ​​​ത്തി​​​നു കീ​​​ഴി​​​ൽ ലേ​​​ബ​​​ർ കോ​​​ട​​​തി​​​ക​​​ളും ഇ​​​ൻ​​​സ്ട്രി​​​യ​​​ൽ ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന എ​​​ല്ലാ കേ​​​സു​​​ക​​​ളും കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ടാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​ന്ന പു​​​തി​​​യ നാ​​​ല് തൊ​​​ഴി​​​ൽ കോ​​​ഡു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ റി​​​ലേ​​​ഷ​​​ൻ​​​സ് കോ​​​ഡ് രാ​​​ജ്യ​​​ത്തി​​​ന്‍റെ തൊ​​​ഴി​​​ൽ ത​​​ർ​​​ക്ക പ​​​രി​​​ഹാ​​​ര സം​​​വി​​​ധാ​​​ന​​​ത്തെ സ്തം​​​ഭി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

എ​​​ന്നാ​​​ൽ പു​​​തി​​​യ നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കു കീ​​​ഴി​​​ൽ ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​വ​​​രെ വ്യാ​​​വ​​​സാ​​​യി​​​ക ത​​​ർ​​​ക്ക നി​​​യ​​​മ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള കോ​​​ട​​​തി​​​ക​​​ൾ​​​ക്കും ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ൾ​​​ക്കും നി​​​ല​​​വി​​​ലു​​​ള്ള​​​തും പു​​​തി​​​യ​​​തു​​​മാ​​​യ കേ​​​സു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് തു​​​ട​​​രാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചു ഈ ​​​മാ​​​സം എ​​​ട്ടി​​​ന് സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി​​​യ​​​താ​​​യി കേ​​​ന്ദ്രം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

അതേസമയം, മു​​​ന്പ് നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന നി​​​യ​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും പി​​​ൻ​​​വ​​​ലി​​​ക്കാ​​​തെ​​​യാ​​​ണ് പു​​​തി​​​യ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ റി​​​ലേ​​​ഷ​​​ൻ​​​സ് കോ​​​ഡ് പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്ന് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

ഗുരുദ്വാരയിൽ കയറാൻ വിസമ്മതിച്ചതിനു പി​രി​ച്ചു​വി​ട്ടു ; ക്രൈസ്തവ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഹ​ർ​ജി ത​ള്ളി


ന്യൂ​​​​ഡ​​​​ൽ​​​​ഹി: റെ​​​​ജി​​​​മെ​​​​ന്‍റി​​​​ന്‍റെ ആ​​​​ഴ്ച​​​​തോ​​​​റു​​​​മു​​​​ള്ള മ​​​​ത​​​​പ​​​​ര​​​​മാ​​​​യ പ​​​​രേ​​​​ഡി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സി​​​​ക്ക് ഗു​​​​രു​​​​ദ്വാ​​​​ര​​​​യി​​​​ൽ ക​​​​യ​​​​റാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ച ക്രി​​​​സ്ത്യ​​​​ൻ ആ​​​​ർ​​​​മി ഓ​​​​ഫീ​​​​സ​​​​റെ സൈ​​​​ന്യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു പി​​​​രി​​​​ച്ചു​​​​വി​​​​ട്ട ന​​​​ട​​​​പ​​​​ടി സു​​​​പ്രീം​​​​കോ​​​​ട​​​​തി ശ​​​​രി​​​​വ​​​​ച്ചു.

പി​​​​രി​​​​ച്ചു​​​​വി​​​​ട്ട ക​​​​ര​​​​സേ​​​​ന​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി ശ​​​​രി​​​​വ​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ സാ​​​​മു​​​​വ​​​​ൽ ക​​​​മ​​​​ലേ​​​​ശ​​​​ൻ എ​​​​ന്ന​​​​യാ​​​​ളാ​​​​ണു സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യി​​​​ൽ ഹ​​​​ർ​​​​ജി ന​​​​ൽ​​​​കി​​​​യ​​​​ത്. ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ വി​​​​സ​​​​മ്മ​​​തി​​​​ച്ച ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷനാ​​​​യ ബെ​​​​ഞ്ച് സൈ​​​​നി​​​​ക അ​​​​ച്ച​​​​ട​​​​ക്ക​​​​ത്തി​​​​നു നി​​​​ര​​​​ക്കാ​​​​ത്ത പെ​​​​രു​​​​മാ​​​​റ്റം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നു സാ​​​​മു​​​​വ​​​​ലി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

സാ​​​​മു​​​​വ​​​​ലി​​​​ന് പോ​​​​സ്റ്റിം​​​​ഗ് ല​​​​ഭി​​​​ച്ചി​​​​രു​​​ന്ന റെ​​​​ജി​​​​മെ​​​​ന്‍റി​​​​ലെ നി​​​​ർ​​​​ബ​​​​ന്ധി​​​​ത പ​​​​രേ​​​​ഡി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഗു​​​​രു​​​​ദ്വാ​​​​ര​​​​യു​​​​ടെ​​​​യും അ​​​​ടു​​​​ത്തു​​​​ള്ള ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ​​​​യും ശ്രീ​​​​കോ​​​​വി​​​​ലു​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​ള്ള മേ​​​​ലു​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം ഇ​​​​യാ​​​​ൾ നി​​​​ര​​​​സി​​​​ച്ച​​​​താ​​​​ണ് സൈ​​​​നി​​​​ക​​​ന​​​​ട​​​​പ​​​​ടി​​​​ക്കു വ​​​​ഴി​​​​വ​​​​ച്ച​​​​ത്.

ഏ​​​​ക​​​​ദൈ​​​​വ മ​​​​ത​​​​മാ​​​​യ ക്രി​​​​സ്തു​​​​മ​​​​ത​​​​ത്തി​​​​ലാ​​​​ണു താ​​​​ൻ വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് സാ​​​​മു​​​​വ​​​​ൽ നി​​​​ർ​​​​ദേ​​​​ശം നി​​​​ര​​​​സി​​​​ച്ച​​​​ത്. ഇ​​​​തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള സൈ​​​​നി​​​​ക​​​​ന​​​​ട​​​​പ​​​​ടി ശ​​​​രി​​​​വ​​​​ച്ച സു​​​​പ്രീം​​​​കോ​​​​ട​​​​തി ഇ​​​​ത്ത​​​​ര​​​​മൊ​​​​രു തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ എ​​​​ന്തു സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് ഇ​​​​യാ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്നും ഒ​​​​രു സൈ​​​​നി​​​​ക ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ അ​​​​ച്ച​​​​ട​​​​ക്ക​​​​ലം​​​​ഘ​​​​ന​​​​മാ​​​​ണി​​​​തെ​​​​ന്നും പ​​​​റ​​​​ഞ്ഞു.

ബ​​​​ഹു​​​​മ​​​​ത ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലും റെ​​​​ജി​​​​മെ​​​​ന്‍റ​​​​ൽ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ലും താ​​​ൻ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നെ​​​​ന്നും ഒ​​​​രൊ​​​​റ്റ പ്ര​​​​വൃ​​​​ത്തി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണു സൈ​​​​ന്യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​തെ​​​​ന്നും സാ​​​​മു​​​​വ​​​​ൽ വാ​​​​ദി​​​​ച്ചെ​​​​ങ്കി​​​​ലും സൈ​​​​നി​​​​ക​​​​രു​​​​ടെ മ​​​​ത​​​​പ​​​​ര​​​​മാ​​​​യ വി​​​​ശ്വാ​​​​സ​​​​ത്തി​​​​നു സേ​​​​ന​​​​യു​​​​ടെ കൂ​​​​ട്ടാ​​​​യ ധാ​​​​ർ​​​​മി​​​​ക​​​​ത​​​​യെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും ഇ​​​​യാ​​​​ൾ സൈ​​​​ന്യ​​​​ത്തി​​​​നു അ​​​​നു​​​​യോ​​​​ജ്യ​​​​ന​​​​ല്ലെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി ഹ​​​​ർ​​​​ജി​​​​യി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​ൻ കോ​​​​ട​​​​തി വി​​​​സ​​​​മ്മ​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

National

പ്രധാനമന്ത്രിയുടെ ബിരുദം ; ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് മൂ​​​ന്നാ​​​ഴ്ച സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി


ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ഡി​​​ഗ്രി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സിം​​​ഗി​​​ൾ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​ക​​​ളി​​​ലെ കാ​​​ല​​​താ​​​മ​​​സം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി.

ഹ​​​ർ​​​ജി​​​ക​​​ൾ​​​ക്കു മ​​​റു​​​പ​​​ടി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ദേ​​​വേ​​​ന്ദ്ര കു​​​മാ​​​ർ ഉ​​​പാ​​​ധ്യാ​​​യ, ജ​​​സ്റ്റീ​​​സ് തു​​​ഷാ​​​ർ റാ​​​വു ഗെ​​​ഡേ​​​ല എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് മൂ​​​ന്നാ​​​ഴ്ച​​​ത്തെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു.

സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ അ​​​പ്പീ​​​ലു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ട്ട​​​താ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ തു​​​ഷാ​​​ർ മേ​​​ത്ത അ​​​റി​​​യി​​​ച്ചു.

ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ബി​​​രു​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് 2016 ലെ ​​​കേ​​​ന്ദ്ര വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ർ​​​ദേ​​​ശം റ​​​ദ്ദാ​​​ക്കി​​​യ സിം​​​ഗി​​​ൾ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ നീ​​​ര​​​ജ് ശ​​​ർ​​​മ, ആം​​​ആ​​​ദ്മി നേ​​​താ​​​വ് സ​​​ഞ്ജ​​​യ് സിം​​​ഗ് എ​​​ന്നി​​​വ​​​രാ​​​ണു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​നെ സ​​​മീ​​​പി​​​ച്ച​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പൊ​​​തു​​​പ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്നു എ​​​ന്ന​​​തു​​​കൊ​​​ണ്ട് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ എ​​​ല്ലാ വി​​​വ​​​ര​​​ങ്ങ​​​ളും വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് അ​​​ർ​​​ഥ​​​മാ​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

മോ​​​ദി ബി​​​രു​​​ദം നേ​​​ടി എ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന വ​​​ർ​​​ഷ​​​ത്തി​​​ൽ ബി​​​എ പാ​​​സാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടാ​​​നാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശം,

National

ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ: ഹർജി പരിഗണിക്കാതെ ഡൽഹി ഹൈക്കോടതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് സി​​​​ക്ക്, മു​​​​സ്‌​​​ലിം സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​ പു​​​​റ​​​​ത്തു​​​​ള്ള​​​വ​​​രെ നി​​​​യ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ച് സു​​​​പ്രീം​​​കോ​​​​ട​​​​തി.

1978ൽ ​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നു​​​ശേ​​​​ഷം 16 അ​​​​ധ്യ​​​​ക്ഷ​​​ന്മാ​​​രെ ഇ​​​​തി​​​​നോ​​​​ട​​​​കം നി​​​​യ​​​​മി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​തി​​​​ൽ 14 പേ​​​​ർ മു​​​​സ്‌​​​ലിം​​​​ക​​​​ളും ര​​​ണ്ടു​​​പേ​​​​ർ സി​​​​ക്കു​​​കാ​​​രാ​​​ണെ​​​ന്നും ​ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് മ​​​​റ്റ് അം​​​​ഗീ​​​​കൃ​​​​ത ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും പ്രാ​​​​തി​​​​നി​​​​ധ്യം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ വേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കേ​​​​ന്ദ്രം കൈ​​​​ക്കൊ​​​​ള്ള​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സ​​​​ലേ​​​​ക് ച​​​​ന്ദ് ജെ​​​​യി​​​​ൻ എ​​​ന്ന​​​യാ​​​ൾ ​ഹ​​​​ർ​​​​ജി ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ 1992ലെ ​​​​ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​യ​​​​മം ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ്രാ​​​​തി​​​​നി​​​​ധ്യം വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഏ​​​​തെ​​​​ങ്കി​​​​ലു​​​​മൊ​​​​രു പ്ര​​​​ത്യേ​​​​ക സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് അ​​​​ധ്യ​​​​ക്ഷ​​​​നെ നി​​​​യ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നു നി​​​​ർ​​​​ബ​​​​ന്ധി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ദേ​​​​വേ​​​​ന്ദ്ര കു​​​​മാ​​​​ർ ഉ​​​​പാ​​​​ധ്യാ​​​​യ ഉ​​​​ൾ​​​​പ്പെ​​​​ട്ട ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി. എ​​​​ങ്കി​​​​ലും ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ന് ത​​​​ന്‍റെ പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ സ​​​​മീ​​​​പി​​​​ക്കാ​​​​മെ​​​​ന്നു പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി ഹ​​​​ർ​​​​ജി ത​​​​ള്ളി​​​​യ​​​​ത്.

Latest News

Up